ബംഗാളി നടിയുടെ പരാതി: കേസുകൾ റദ്ദാക്കണമെന്ന്​ രഞ്ജിത്തിന്‍റെ ഹരജി

news image
Jan 17, 2025, 3:23 am GMT+0000 payyolionline.in

കൊ​ച്ചി: ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്​ ഹൈ​കോ​ട​തി​യി​ൽ. 2009ൽ ​ന​ട​ന്ന​താ​യി പ​റ​യു​ന്ന സം​ഭ​വ​ത്തി​ൽ 2024 ആ​ഗ​സ്റ്റ് 26നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ആ​രോ​പി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​നി​ക്കെ​തി​രെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു. ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ്​ സി. ​ജ​യ​ച​ന്ദ്ര​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

2009ൽ ‘​പാ​ലേ​രി മാ​ണി​ക്യം’ സി​നി​മ​യു​ടെ ഓ​ഡി​ഷ​ന്​ വേ​ണ്ടി എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ലൈം​ഗി​ക താ​ൽ​പ​ര്യ​ത്തോ​ടെ ര​ഞ്ജി​ത് സ്പ​ർ​ശി​ച്ചു​വെ​ന്നാ​യി​രു​ന്നു ന​ടി​യു​​ടെ പ​രാ​തി. തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 16ന് ​​എ​റ​ണാ​കു​ളം അ​ഡീ. ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പൊ​ലീ​സ്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. പ​രാ​തി ന​ൽ​കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​യ​തി​നാ​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ത​ട​സ​മു​ണ്ടെ​ന്നും ഇ​ത്​ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നു​മാ​ണ് ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe