ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്, ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത് തന്നെ, സ്ഥിരീകരണം

news image
Sep 21, 2022, 7:35 am GMT+0000 payyolionline.in

വയനാട്: ബത്തേരി ബിജെപി കോഴക്കേസിൽ ഫോറൻസിക്‌ റിപ്പോർട്ട്‌ അന്വേഷണ സംഘത്തിന് കിട്ടി. ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്.

14 ഇലക്ട്രോണിക്‌ ഡിവൈസുകളുടേയും ഫോറൻസിക്‌ റിപ്പോർട്ട്‌ പൊലീസിന്‌ ലഭിച്ചു. ഇനി ലഭിക്കാനുള്ളത്‌ ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത്‌ മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എയുടെ സ്ഥാനാർത്ഥിയാകാൻ ജെ ആർ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe