പയ്യോളി: ആദ്യകാല ബി.ജെ.പി നേതാവ് കെ ജി മാരാർ അനുസ്മരണ ദിനത്തിൽ പയ്യോളിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം മുൻജനറൽ സെക്രട്ടറി കെ സി രാജീവൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ മുൻ അംഗം ടി.കെ. പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി.
മാരാർജിയെപ്പോലുള്ളവരുടെ ത്യാഗപൂർണവും നിർസ്വാത്ഥവുമായ പ്രവർത്തനം പുതിയ പ്രവർത്തകർ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മുൻ വൈസ് പ്രസിഡണ്ട് കെ.എം ശ്രീധരൻ, കെ.പി റാണാപ്രതാപ്, പി.പി ബാലചന്ദ്രൻ എന്നിവരും സംസാരിച്ചു.