“ബേക്ക് എക്‌സ്‌പോ 2025”; കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടർ എക്‌സ്‌പോയ്ക്ക് കൊയിലാണ്ടിയിൽ പ്രചരണം

news image
Sep 22, 2025, 2:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന “ബേക്ക് എക്‌സ്‌പോ 2025” ഒക്ടോബർ 10, 11, 12 തീയതികളിൽ എറണാകുളം അഡ്‌ലക്സ് ഇന്റർനാഷണൽ കോൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തുടക്കമായിരിക്കെയാണ് കൊയിലാണ്ടിയിൽ പ്രചരണം നടത്തിയത്.

കേരളത്തിലെ ബേക്കറി മേഖലയെ കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കുക, ഏറ്റവും മികച്ച ഫുഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുക, ആരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ബേക്കറി മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, മികച്ച മെഷിനറികളും, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രത്യേകതയാണ് കേരളത്തിന് ഉള്ളത്.

ബേക്ക് എക്‌സ്‌പോ 2025-ൽ പുതിയ മെഷിനറികൾ, ഉൽപ്പന്നങ്ങൾ, ട്രെൻഡുകൾ എന്നിവ പ്രദർശിപ്പിക്കപ്പെടും. ബേക്കറി മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്നതാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം. ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കൊയിലാണ്ടിയിൽ നടന്ന പ്രചാരണ ചടങ്ങിൽ സംഘടനാ നേതാക്കൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ചടങ്ങിന്റെ ഭാഗമായി പ്രചരണ പോസ്റ്ററുകൾ വിതരണം ചെയ്തു
ബേക്ക് ജില്ലാ ജനറൽ സെക്രട്ടറി സലാം സ്റ്റാൻഡേർഡ്, നോർത്ത് സോൺ ചെയർമാൻ നൗഫൽ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റഷീദ്, നാഫി കെ, മനീഷ് മലബാർ ബേക്കറി, ടി. പി.ഇസ്മായിൽ നക്ഷത്ര ബേക്കറി, അജിത്, കണ്ണൻ, യദു കൃഷ്ണൻ, ബിനോയ്‌, ശബ്നം എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe