ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറി കടക്കാമെന്നത് വ്യാമോഹം മാത്രം….. അഡ്വ. കെ. പ്രവീൺ കുമാർ (ഡി.സി.സി. പ്രസിഡൻ്റ്)

news image
Dec 17, 2024, 11:22 am GMT+0000 payyolionline.in

കൊയിലാണ്ടി :  അഴിമതി ഭരണ വികാരം അശാസ്ത്രിയ വാർഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സി.പി.എമ്മിൻ്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.

 

കൊയിലാണ്ടി യു ഡി എഫ്   മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച അശാസ്ത്രിയ വാർഡ് വിഭജനത്തിൽ പ്രധിഷേധിച്ച് നടത്തിയ  മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ മുഖപ്രഭാഷണം നടത്തി. അൻവർ ഇച്ചംഞ്ചേരി അദ്യക്ഷത വാഹിച്ചു. പി.രന്തവല്ലി. അഡ്വ. കെ.വിജയൻ, വി.പി. ഇബ്രാഹിം കുട്ടി, മുരളി തോറാത്ത്. കെ.പി.വിനോദ് കുമാർ, എ. അസ്സീസ്, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, റഷീദ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി,അരുൺ മണമൽ, ടി.പി. കൃഷ്ണൻ,ഫാസിൽ നടേരി എന്നിവർ സംസാരിച്ചു. രാമൻ ചെറുവക്കാട്ട്, അഡ്വ. ഉമേന്ദ്രൻ, എ. അഷറഫ്, സുമതി.കെ.യം., ജീഷ പുതിയേടത്ത്., വേണുഗോപാൽ.പി. വി , ശൈലജ, മനോജ് പയറ്റു വളപ്പിൽ. കെ.ടി. സുമ , ഡാലിഷ , റസിയ ഉസ്മാൻ, എം.എം. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe