ഭർത്താവിനെ തേടി കാമുകി എത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

news image
Sep 24, 2022, 3:43 am GMT+0000 payyolionline.in

തിരുപ്പതി ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തി. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു.

തുടർന്ന്, ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe