കൊയിലാണ്ടി: കൊയിലാണ്ടി ഇർശാദ് ദഅവ വിംഗ് ഇർശാദ് മസ്ജിദിൽ എം എ സ് എം സമ്മേളനം നടന്നു. സമ്മേളനത്തിൽ ഐ എസ് എം സംസ്ഥാന ഭാരവാഹി ഹാഫിസ് റഹ്മാൻ പുത്തൂർ ‘പാരന്റിങ് ഇൻ ഇസ്ലാം’ എന്ന വിഷയത്തിൽ സംസാരിച്ചു. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും രക്ഷിതാക്കളുടെ കൃത്യമായ സ്വാധീനം ഉണ്ടായിരിക്കണമെന്നും രക്ഷിതാക്കൾ മക്കൾക്ക് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു.

കെ എൻ എം നോർത്ത് ജില്ലാ മുഫതിശ് മുഹമ്മദ് അലി കട്ടിപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു. എം എ സ് എം കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സലീൽ റസാഖ് സ്വാഗതം പറഞ്ഞു. ഇർശാദ് മസ്ജിദുൽ മുജാഹിദ്ദീൻ ജനറൽ സെക്രട്ടറി ടി എ. സുൽത്താൻ അധ്യക്ഷത വഹിച്ചു.
എം എ സ് എം ജില്ലാ സെക്രട്ടറി ഷുഹൈബ് മേപ്പയ്യൂർ ആശംസ അറിയിച്ചു സംസാരിച്ചു. കെ എൻ എം കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി ടി പി. ഇസ്മായിൽ നന്ദി പ്രകാശനം നടത്തി.
