മണിയൂർ മങ്കരയിലെ മത-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും മുൻ പി.ഡബ്ല്യു.ഡി. കോൺട്രാക്ടറുമായിരുന്ന കടവത്ത് മേകുനി കുഞ്ഞിമോയ്‌ദീൻ (72) അന്തരിച്ചു.

news image
Jun 3, 2026, 4:11 pm GMT+0000 payyolionline.in

മണിയൂർ: മണിയൂർ മങ്കരയിലെ പ്രമുഖ മത-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും മുൻ പി.ഡബ്ല്യു.ഡി. കോൺട്രാക്ടറുമായിരുന്ന കടവത്ത് മേകുനി കുഞ്ഞിമോയ്‌ദീൻ (72) അന്തരിച്ചു. പരേതനായ കടവത്ത് അമ്മതിന്റെ മകനാണ്. മണിയൂർ ഇഖ്‌റ ലൈബ്രറിയുടെ സ്ഥാപകനായ അദ്ദേഹം, ഹയാത്തുൽ ഇസ്ലാം മദ്രസയുടെ മുൻ പ്രസിഡന്റായും മുസ്ലിം യൂത്ത് ലീഗ് മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാല പ്രവാസി കൂടിയായിരുന്ന അദ്ദേഹം മണിയൂരിലെ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു.

ഭാര്യ: സൗദ വില്ലിയോത്ത് (നന്ദി). മക്കൾ: സഫനിയ, മുഹമ്മദ്‌ സജൽ (കുവൈറ്റ്), സിൽദ (ബഹ്റൈൻ). മരുമക്കൾ: ജെസീർ (ഖത്തർ), ഹിബ (കുവൈറ്റ്), അജിനാസ് (ബഹ്റൈൻ). സഹോദരങ്ങൾ: കടവത്ത് അസൈനാർ, ബിയ്യാത്തു തുണ്ടിയാംപറമ്പത്ത് (തുറയൂർ), കുഞ്ഞാമിന കുട്ടിച്ചത്താംകണ്ടി (കീഴൂർ), നഫീസ കോമത്ത്മീത്തൽ, പരേതനായ മേകുനി കുഞ്ഞബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe