മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.
മലപ്പുറത്ത് മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കവും കയ്യാങ്കളിയും; യുവാവ് റോഡിൽ തലയിടിച്ചുവീണ് മരിച്ചു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Jul 14, 2026, 6:48 am GMT+0000
payyolionline.in
കേരള രാഷ്ട്രീയത്തിൽ ഇതാദ്യം, ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ് ..
ശ്രീപെരുമാൾ പുരശിവ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ
