മലയാളി തീർഥാടക മിനയിലെ ആശുപത്രിയിൽ മരിച്ചു

news image
Jun 28, 2023, 3:09 pm GMT+0000 payyolionline.in

മക്ക: ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. കൊടുങ്ങല്ലൂർ അറകുളം വടക്ക്​ സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52)യാണ് മരിച്ചത്. മിനായിലെ അൽ ജസർ ആശുപത്രിയിലായിരുന്നു അന്ത്യം.

തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ സാജിത ശ്വാസതടസ്സം ഉണ്ടായിരുന്നതിനാൽ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫ സംഗമത്തിൽ പ​ങ്കെടുക്കാൻ എത്തിയത്. മൃതദേഹം മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ്​ പിതാവ്​. മാതാവ്​ നബീസ ഇബ്രാഹിം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe