തിക്കോടി : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പാനൽ പ്രതിനിധികളായ അനുഷ്മിക,ഗോപിക, നയന, വിനായക് എസ് കൃഷ്ണ എന്നിവർ ഹരിസഭാ നടപടികൾ നിയന്ത്രിച്ചു.
ശുചിത്വ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രസിഡണ്ട് ജമീല സമദ് അവതരിപ്പിച്ചു. വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് നിധിൻ രാജ് (തൃക്കോട്ടൂർ AUPS ), താഹിറ (തൃക്കോട്ടൂർ MLPS) എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ പരിപാലനം, ശുചിത്വവും ഹരിതാഭവുമായ പരിസരം എന്നിവയെ പറ്റി സഭ ചർച്ച ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഷക്കീല, പ്രനില സത്യൻ, ആർ. വിശ്വൻ മെമ്പർമാരായ വിബിത ബൈജു, ദിബിഷ അധ്യാപകരായ നിധിൻ രാജ്, താഹിറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
2025 മാർച്ച് മാസത്തിൽ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മറുപടി പ്രസംഗത്തിൽ പ്രസിഡണ്ട് വ്യക്തമാക്കി. മെമ്പർമാരായ ഷീബ പുല്പാണ്ടി, അബ്ദുൾ മജീദ്, ബിനു കാരോളി, ജിഷ കാട്ടിൽ, സിനിജ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി എ. സന്ദീപ് സ്വാഗതമാശംസിച്ചു. പാനൽ പ്രതിനിധി അനുഷ്മിക നന്ദി പറഞ്ഞു.