‘മാലിന്യ മുക്ത നവകേരളം’; ജനകീയ ക്യാമ്പയിൻ പയ്യോളി നഗരസഭ നിർവ്വഹണ സമിതി രൂപീകരിച്ചു

news image
Sep 11, 2024, 3:17 pm GMT+0000 payyolionline.in

.

പയ്യോളി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭ തല നിർവഹണ സമിതി രൂപീകരിച്ചു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിർവഹണ സമിതി നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് അവതരണം നടത്തി. കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത അങ്കണവാടികൾ,ഹരിത ഓഫീസുകൾ,ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കർമ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. നഗരസഭ തല നിർവഹണസമിതി കൃത്യമായ ഇടവേളകളിൽ ചേർന്ന് കർമ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തും.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, പി.എം റിയാസ് ,ഷെജ്മിന അസ്സയിനാർ, വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് സബീഷ് കുന്നങ്ങോത്ത്, ബഷീർ എം സി , അഷ്റഫ് പി.എം ,സമദ്, കാളിദാസ് , റിട്ട.ഹെൽത്ത് സുപ്പർ വൈസർ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സിനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭ ക്ലീൻസിറ്റി മാനേജർ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
നഗരസഭ സെക്രട്ടറി എം.വിജില സ്വാഗതവും
ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.
കൗൺസിലർമാർ, ഹരിത കേരള മിഷൻ ആർ.പി,ശുചിത്വ മിഷൻ, കെ എസ് ഡബ്ല്യു എം.പി എഞ്ചിനിയർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജന -വിദ്യാർത്ഥി -മഹിളാ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഘടക സ്ഥാപന ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന ഭാരവാഹികൾ, ആശാവർക്കർമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe