മാഹി മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി വടകരയിൽ എക്സൈസ് പിടിയിൽ

news image
Nov 26, 2025, 1:28 pm GMT+0000 payyolionline.in

 

വടകര: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. 64 കുപ്പികളിലായി 34 ലിറ്റർ മദ്യവുമായാണ് ഉത്തർപ്രദേശ് ഖൊരക്പൂർ സ്വദേശി ദേവ്ദിൻ (34) നെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്  . കോഴിക്കോട് ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്താനായാണ് ഇയാൾ മദ്യം കൊണ്ടു പോകുന്നത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാഹി റെയിൽവ്വേ സ്റ്റേഷൻ പരിസരത്ത് നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്.

മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ .11.എ എസ് .5519 ആക്സസ് സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി.എം ഷൈലേഷ് , പ്രിവന്റ്റ്റീവ് ഓഫീസർ വി.സി വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി. വി സന്ദിപ്, ബി അശ്വിൻ, കെ . എം അഖിൽ , പി മുഹമദ് അജ്മൽ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe