‘മിസ്റ്റർ സംഘിഖാൻ ഇത് കേരളമാണ് ‘; പയ്യോളിയിൽ ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധം

news image
Dec 19, 2023, 5:08 pm GMT+0000 payyolionline.in

പയ്യോളി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സംഘ പരിവാർ അനുകൂല ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ‘മിസ്റ്റർ സംഘിഖാൻ ഇത് കേരളമാണ് ‘ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഗവർണർക്കെതിരെയുള്ള എൽഡിഎഫ്പ്രതിഷേധ കൂട്ടായ്മ എം പി ഷിബു ഉദ്ഘാടനം ചെയ്യുന്നു.

സിപിഎം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ആർജെഡി നേതാവ് എം കെ പ്രേമൻ അധ്യക്ഷനായി. സിപിഎം ജില്ലാകമ്മിറ്റി അംഗം ഡി ദീപ, ടി ചന്തു , സിപിഐ നേതാവ് സന്തോഷ് കുന്നുമ്മൽ, എൻസിപി മണ്ഡലം പ്രസിഡന്റ് എൻ വി ബാലകൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കെ കെ കണ്ണൻ, ഐഎൻഎൽ മണ്ഡലം പ്രസിഡന്റ് ഖാലിദ് പയ്യോളി എന്നിവർ സംസാരിച്ചു. വി എം ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe