അടൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്തു. അടൂർ സ്വദേശിയായ ബിനു എസ് നായർക്ക് എതിരെ പത്തനംതിട്ട സൈബർ ക്രം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. ഐടി ആക്ട് പ്രകാരവും ബിഎൻഎസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ എഫ്ബി പോസ്റ്റ് പങ്കുവച്ചുവെന്നാണ് എഫ്ഐആർ.
മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; അടൂർ സ്വദേശിക്കെതിരെ കേസ്
Apr 14, 2026, 7:08 am GMT+0000
payyolionline.in
മൂഴിക്കൽ കൊലപാതകം: യുവാവ് അക്രമം നടത്തിയത് സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിലുള്ള പ ..
‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ..
