പയ്യോളി ∙ വയോമിത്രം പദ്ധതിയുടെ ഭാഗമായി 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ പയ്യോളി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കീഴൂര്‍ ഗവ. യു. പി. സ്കൂളില്‍ വയോമിത്രം ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പി. എം. ഹരിദാസൻ
അധ്യക്ഷത വഹിച്ചു . വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കോട്ടക്കല്‍, നഗരസഭാംഗങ്ങളായ വടക്കയില്‍ ഷഫീഖ്, സി.കെ ഷഹനാസ് , കാര്യാട്ട് ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയോമിത്രം പദ്ധതി സംബന്ധിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് എൻ , ആരോഗ്യകരമായ ജീവിതം സംബന്ധിച്ച് ഡോ. ശ്വേത വേലായുധൻ (ആയുർവേദ മെഡിക്കൽ ഓഫീസർ, പുറക്കാട്ടിരി) എന്നിവര്‍ ക്ലാസ്സുകൾ നയിച്ചു.
അരിക്കുളം ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലെ യോഗ പരിശീക ഡോ. അമൃത നാരായണൻ യോഗ പരിശീലനം നൽകി.ഡോ. അഞ്ജു ഡി. (മെഡിക്കൽ ഓഫീസർ (നേത്ര), ശ്രീമതി അഞ്ചു പി. (ഒപ്ടോമെട്രിസ്റ്റ്) (ദൃഷ്ടി പദ്ധതി, ഗവ. ആയുർവേദ ആശുപത്രി, നൊച്ചാട്) എന്നിവരുടെ നേതൃത്വത്തിൽ നേത്രപരിശോധന നടത്തി. ആശാ പ്രവര്‍ത്തരകരായ മിനി, രജിത, ശ്രീമതി സവിത, ഷൈജ എന്നിവർ കേമ്പിന് നേതൃത്വം കൊടുത്തു.
ആരോഗ്യപരിശോധനകളും മരുന്ന് വിതരണവും യോഗാ പരിശീലനവും അവബോധ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കുകയുണ്ടായി.
ഡോ: അമൃത ആർ നന്ദി പറഞ്ഞു.