ഓർക്കാട്ടേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളും ഭൗതിക സാഹചര്യങ്ങളും അക്കാദമിക്ക് നിലവാരങ്ങളും മെച്ചപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ മുയിപ്ര പി വി എൽ പി സ്കൂൾ ഇപ്പോഴും വളരെ പരിതാപകരമായ അവസ്ഥയാണ് ഉള്ളത്. അടിയന്തിരമായും ഈ സ്ഥിതികൾക്ക് മാറ്റം വരുത്തണമെന്ന് സംരക്ഷണ സമിതി പറഞ്ഞു.
സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പിഎം കുമാരന്റെ വീട്ടിൽ നടന്ന ബഹുജന കൂട്ടായ്മ പരിപാടിയിൽ സംരക്ഷണ സമിതി കൺവീനർ ഇല്ലത്ത് ദാമോദർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംരക്ഷണ സമിതി ചെയർപേഴ്സൺ പതിമൂന്നാം വാർഡ് മെമ്പർ എംപി പ്രസി പ്രസീത അധ്യക്ഷൻ വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക, തോടന്നൂർ എ ഇ ഒ. പ്രേമചന്ദ്രൻ കെ, ടി പി ബിനീഷ്, എം കെ ഭാസ്കരൻ, മുൻ എച്ച് എം പി വി എൽ പി സ്കൂൾ ഇ പി ദാമോദർ മാസ്റ്റർ, കോട്ടയിൽ രാധാകൃഷ്ണൻ, ഒ കെ കുഞ്ഞബ്ദുള്ള, ഇ രാധാകൃഷ്ണൻ, എ കെ വിജയൻ മാസ്റ്റർ, എ കെ ബാബു, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ കെ കെ മുരളീധരൻ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.