മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പിസ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി. കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി പിസി കവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത അധ്യക്ഷത വഹിച്ചു .
സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീലത പി എം , ഡി പി എം അനഘ, കമ്മ്യൂണിറ്റി കൗൺസിലർ ബിജി, സി.ഡി.എസ് മെമ്പർ ബിന്ദു, തങ്ക, ബാലസഭ ആർപി വിജില വിജീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ഓക്സിലറി ലീഡർ അർച്ചന സ്വാഗതം പറഞ്ഞു .കുടുംബശ്രീ അംഗവും ഗായികമായ രമ മുദ്രാ ഗീതം ആലപിച്ചു. ഓക്സിലറി അഗംങ്ങ ൾ ,കുടുംബശ്രീ അംഗവും, പ്രൊഫഷണൽ ഗായികയുമായ നൂറ ,മറ്റ് അഗംങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.