മൂടാടിയിൽ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം

news image
Nov 7, 2025, 3:36 am GMT+0000 payyolionline.in

മൂടാടി:   മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ , എം.പി. അഖില, ടി.കെ ഭാസ്കരൻ, മെമ്പർമാരായ റഫീഖ് പുത്തലത്ത്, കെ.പി ലത, വി.കെ രവീന്ദ്രൻ  എന്നിവർ സംസാരിച്ചു. സി.എം. സുനിത സ്വഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe