മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എ – ആർ ബി.ടി.എം ഗവ. കോളേജിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ച് നൽകി. തുംകൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഭക്ഷ്യാവശിഷ്ടങ്ങൾ അടക്കമുള്ള മുഴുവൻ ജൈവമാലിന്യങ്ങളും ഇതിലൂടെ സംസ്കരിച്ച് ഉൽപ്പാദിപ്പിക്കുന്ന ജൈവവളങ്ങൾ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.

ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്ലാന്റ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.വി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്കരൻ, എം.കെ. മോഹനൻ, എം.പി. അഖില, മെമ്പർ റഫീഖ് പുത്തലത്ത്, സുബീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുനിത സി.എം സ്വാഗതവും ഡോ. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
