മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മഠത്തും ഭാഗം തരിപ്പൂര് താഴ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീനിലയം വിജയൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, എൻ.പി.ശോഭ, മഞ്ഞക്കുളം നാരായണൻ, പി.പ്രസന്ന, ഭാസ്കരൻ കൊഴുക്കല്ലൂർ, വി.വി രമ, കെ.കെ നിഷിത, ആന്തേരി ഗോപാലകൃഷ്ണൻ, ജിതിൻ സത്യൻ, മുജീബ് കോമത്ത്, ബാബുരാജ് പുളിക്കൂൽ, കെ.പി ബിന്ദു, സി.എം അശോകൻ, ടി.കെ ഗംഗാധരൻ, പി കെ ശങ്കരൻ, ടി.കെ.ജയശ്രീ എന്നിവർ സംസാരിച്ചു.എൽ.എസ്.ജി.ഡി എ.ഇ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു.അങ്കണവാടി മുൻ ജീവനക്കാരി തറവട്ടത്ത് കാർത്ത്യാനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.
