മേലടി ഉപജില്ലാ കാലോത്സവം; ജി.എച്ച്.എസ് ചെറുവണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

news image
Nov 4, 2024, 4:59 pm GMT+0000 payyolionline.in

.
പേരാമ്പ്ര: മേലടി ഉപജില്ല സ്‌കൂൾ കലോത്സവം 6,7,8,9 തിയ്യതികളിലായി ജി.എച്ച്.എസ് ചെറുവണ്ണൂരിൽ നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . 84 സ്‌കൂളുകളിൽ നിന്നായി 4,000ത്തിലധികം   മത്സരാർത്ഥികൾ 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. 9 വേദികളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

ചെറുവണ്ണൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷിജിത്തിന്റെ അദ്ധ്യക്ഷതയിൽ ടി .പി രാമകൃഷ്‌ണൻ (ബഹു:എം.എൽ.എ) കലോത്സവം ഉദ്ഘാടനം ചെയ്യുന്നതാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി  മുഖ്യാതിഥിയാവും. മേലടി എ.ഒ.ഇ പി.ഹസീസ് കലോത്സവ റിപ്പോർട്ട് അവതരിപ്പിക്കും.

യു.കെ.കുമാരൻ സാംസ്കാരികസന്ദേശം  നടത്തുന്നതാണ്. ആശംസകൾ നേർന്നുകൊണ്ട് മേലടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബി.പി.സിമാർ, ഫെസ്റ്റിവൽ കമ്മിറ്റി ഭാരവാഹികൾ, ചെറുവണ്ണൂർ എ.എൽ.പി ഹെഡ്‌മാസ്റ്റർ, മാനേജർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിക്കുന്നതാണ്. റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.കെ.അബ്ദുൾഅസീസ് ചടങ്ങിന് കൃതജ്ത   രേഖപ്പെടുത്തും.
ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിലിന്റെ  അദ്ധ്യക്ഷതയിൽ കോഴിക്കോട് എം.പി എം.കെ. രാഘവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി വൈസ് പ്രസിഡണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗവാസ്.പി പങ്കെടുക്കുന്നതാണ്. സമ്മാനദാനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ്  ചങ്ങാടത്ത്, ആദരിക്കൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.ഷിജിത്ത്  എന്നിവർ നിർവ്വഹിക്കും. ആശംസകൾ നേർന്നു കൊണ്ട് ജനപ്രതിനിധികൾ സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe