മേലടി കുറുംബ ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം കൊടിയേറി

news image
Feb 5, 2025, 6:29 am GMT+0000 payyolionline.in

പയ്യോളി: ഒമ്പത് ദിവസം നിണ്ടു നിൽക്കുന്ന മേലടി കുറുംബ ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഭിനവ് ശാന്തിയാണ് കൊടിയേറ്റകർമം നിര്‍വ്വഹിച്ചത്.

തുടർന്ന് പ്രസാദഊട്ട് , രാത്രി തിരുപുറപ്പൊട്, ഉന്നത വിജയികളെ ആദരിക്കൽ, സുധീഷ് നാട്യാഞ്ജലി ഒരുക്കുന്ന ഗ്രാമോത്സവം, 6ന് ഗാനമേള, 7ന് മെഗാഷോ, 8ന് പ്രസാദഊട്ട്, വൈകീട്ട് പള്ളിക്കര തൊണ്ടിപുനത്തിൽ തറവാട്ടിൽ നിന്നും പുന്നെല്ല് വരവ്, മെഗാ തിരുവാതിര, 9ന് ഉച്ചയ്ക്ക് 1.30ന് താലപ്പൊലി എഴുന്നള്ളത്ത്, 8.30 ന് വലിയപുര തറവാട്ടിൽ നിന്ന് പാണ്ടിമേളത്തോടെ പാൽ എഴുന്നള്ളത്ത്, വെടിക്കെട്ട്, 10ന് പ്രസാദഊട്ട്, പുറപ്പാട്, രാത്രി 7.30ന് ഗുരുതി തർപ്പണം, 11ന് 25കലശപൂജ. ഉത്സവ ദിവസങ്ങളിൽ ദിവസവും ദേവീഗാനവും നൃത്തവും, ചെണ്ടമേളം, ഗണപതിഹോമം, അഭിഷേകം എന്നിവ ഉണ്ടായിരിക്കും. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ ചടങ്ങുകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe