പയ്യോളി: മേലടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പുത്തരിമഹോത്സവത്തിന് കൊടിയേറി . തന്ത്രി ശ്രീ കളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. ഫെബ്രുവരി 11 വരെയാണ് ഉത്സവാഘോഷങ്ങള്‍. ഫെബ്രുവരി 6ന് 12.30 മുതല്‍ 3 മണി വരെ പ്രസാദ ഊട്ട് നടക്കും.
ഫെബ്രുവരി 7ന് രാത്രി 9 മണിക്ക് പൊതുപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍, മറ്റുമേഖലകളില്‍ കഴിവുതെളിയിച്ചവര്, നേര്ച്ചപണം അടച്ച വള്ളക്കാര് എന്നിവര്‍ക്കുള്ള പാരിതോഷിക വിതരണം നടക്കും. തുടര്‍ന്ന് 10 മണിക്ക് തദ്ദേശീയ കലാപ്രതിഭകളെ അണിനിരത്തി സുധീഷ് നാട്യാഞ്ജലി അണിയിച്ചൊരുക്കുന്ന ഗ്രാമോത്സവം (ദൃശ്യ-ശ്രാവ്യ വിരുന്ന്) അരങ്ങേറും.
ഫെബ്രുവരി 8 നു പതിവ് ക്ഷേത്രചടങ്ങുകള്‍, ദേവീഗാനവും നൃത്തവും രാത്രി 9 മണിക്ക് തിരുപുറപ്പാട് , രാത്രി 10 മണിക്ക് കാലിക്കറ്റ് യുവ ഇവന്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് (ഗാനമേള) നടക്കും.
ഫെബ്രുവരി 9 ന് വൈകീട്ട് 5 മണിക്ക് കാലാമണ്ഡലം സനൂപ് അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30ന് സുധീഷ് നാട്യാഞ്ജലി ഒരുക്കുന്ന മെഗാ ദാണ്ഠിയ , രാത്രി 10 മണി മുതല്‍ കാലത്ത് 6 മണിവരെ ദേവീഗാനവും നൃത്തവും
ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 11 മണി മുതല്‍ 1.30 വരെ പ്രസാദ ഊട്ട്, ഉച്ചയ്ക്ക് 1.30ന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 8ന് തിരുവാധുധം ഏറ്റുവാങ്ങല്‍, 8.30ന് വെടിക്കെട്ട്-ശേഷം വലിയപുര തറവാട്ടില്‍ നിന്നും പാണ്ടിമേളത്തോട് കൂടി പാല്എഴുന്നളത്ത്, 11 മണിക്ക് വെടിക്കെട്ട്
ഫെബ്രുവരി 11 ന്ഉച്ചയ്ക്ക് 11.30 മുതല്‍ 1.30 വരെ പ്രസാദഊട്ട് , 12 മണിക്ക് ഗുരുതി തര്‍പ്പണം, വൈകീട്ട് 4 മണിക്ക് പൊട്ടന്‍ദൈവം പുറപ്പാട്, 6.15ന് ദീപാരാധന, 6.30ന് ചെണ്ടമേളം, 7.30ന് ഗുരുതി തര്‍പ്പണം എന്നിവ നടക്കും. രാത്രി 9മണിക്ക് കൊടിയിറക്കല്‍. തുടര്‍ന്ന് വര്‍ണ്ണവിസ്മയം ക്ഷേത്ര നടയില്‍ നടക്കും