മൈസൂരുവിലേക്ക് പോകവെ ഇന്നോവ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

news image
Jul 24, 2023, 6:12 am GMT+0000 payyolionline.in

മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വാണിയമ്പലത്തിൽ നിന്നും ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാസറും കുടുംബവും കാറിൽ മൈസൂരുവിലേക്ക് തിരിച്ചത്. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുൾ നാസറിൻ്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe