മോദിയുടെ വികസിത് ഭാരത് സന്ദേശം ഉടൻ നിർത്തിവെക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

news image
Mar 21, 2024, 8:55 am GMT+0000 payyolionline.in

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള വികസിത് ഭാരത് വാട്സ് ആപ് സന്ദേശം എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. നിർത്തിവെച്ചതായുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും കമ്മീഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദി സർക്കാരിന്റെ വികസനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വാട്സ് ആപ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

ഈ പരാതികൾ വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് പരസ്യമെന്നും ആരോപണമുയർന്നു. സ്ഥാനാർഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് കമ്മീഷന് പരാതി നൽകിയിരുന്നു.

മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടി.എം.സി ഐ.ടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്‌സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു. സന്ദേശത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe