‘രക്തദാനം മഹാദാനം ‘ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി സികെജി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ

news image
Nov 22, 2025, 7:21 am GMT+0000 payyolionline.in

ചിങ്ങപുരം: സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്
സംഘടിപ്പിച്ച ക്യാമ്പ് പൊതുജന പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായി.കോഴിക്കോട് എം വി ആർ ക്യാൻസർ സെന്ററുമായി ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ആമിൽ ഹാരിസ് ഉൾപ്പെടെ 9 പേരടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി ക്യാമ്പിന് നേതൃത്വം നൽകിയത്.

 

എന്‍ എസ് എസ്  യൂണിറ്റിനൊപ്പം ഹയർസെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട്, ഗൈഡ്സ് വിഭാഗങ്ങളും ക്യാമ്പിൽ പങ്കാളികളായി.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നയിച്ച പരിപാടിയിൽ സ്കൗട്ട് മാസ്റ്റർ അരുൺ തോമസ് , ഗൈഡ്സ് ക്യാപ്റ്റൻ കെ ദീപ എന്നിവരോടൊപ്പം എന്‍ എസ് എസ് ലീഡർമാരായ ഹാസിം, നികേത്, റിയ, പാർവണ എന്നിവരും സന്നിഹിതരായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe