രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ മാനനഷ്ട കേസ്; സമൻസ് അയച്ച് കോടതി

news image
Jun 14, 2023, 12:48 pm GMT+0000 payyolionline.in

ബെംഗളൂരു: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ ബിജെപിയുടെ അപകീർത്തി കേസ്. കേസിൽ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും സമൻസ് അയച്ചു.

കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരോപിച്ചാണ് കേസ്. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ മൂന്ന് പേർക്കും സമൻസ് അയച്ചത്. ജൂലൈ 27-നുള്ളിൽ സത്യവാങ്മൂലം നൽകുകയോ ഹാജരാകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൻസ്. ബിജെപി സംസ്ഥാനസെക്രട്ടറി എസ് കേശവ് പ്രസാദ് ആണ് കേസ് ഫയൽ ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe