പാലക്കാട്: ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിന്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇവരിൽ നിന്ന് ചില നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്ലാറ്റിലടക്കമാണ് പരിശോധന നടത്തിയതെങ്കില്‍ ഇന്ന് പാലക്കാട് നഗരത്തിലും പരിസരത്തവുമാണ് അന്വേഷണം. പരാമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. രാഹുലിനെ കണ്ടെത്താൻ ബെംഗളൂരുവിലേക്കും തമിഴ്നാട്ടിലേക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ റൂട്ട് ഇപ്പോഴും അവ്യക്തമാണ്. സിസിടിവിയുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി അതിവിദഗ്ധമായാണ് രാഹുൽ പാലക്കാട് വിട്ടത്. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാര്‍ മാത്രം പല വഴിയ്ക്ക് ഓടിച്ചുവെന്നും വിവരമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്റെ റൂട്ട് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ഇന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
- Home
- Latest News
- രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം
Share the news :
Dec 1, 2025, 6:41 am GMT+0000
payyolionline.in
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
സിപിഐ നേതാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം, സംഭവം 2011-ല്‍; ഡിവൈഎസ്പി പിഎം മ ..
Related storeis
ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ...
Dec 5, 2025, 5:35 am GMT+0000
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
Dec 5, 2025, 5:32 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...
Dec 5, 2025, 5:29 am GMT+0000
രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്ഐടിയുടെ കസ്റ്റഡിയിൽ
Dec 4, 2025, 4:21 pm GMT+0000
വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക...
Dec 4, 2025, 4:17 pm GMT+0000
വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി; അന്വേഷണത്തിനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ...
Dec 4, 2025, 2:28 pm GMT+0000
More from this section
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
തപാലിൽ വീട്ടിൽ കിട്ടും സ്വാമിപ്രസാദം
Dec 4, 2025, 10:21 am GMT+0000
എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വ...
Dec 4, 2025, 10:09 am GMT+0000
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സി.സ...
Dec 4, 2025, 9:43 am GMT+0000
എലത്തൂരില്‍ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത പിതാ...
Dec 4, 2025, 9:41 am GMT+0000
‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ...
Dec 4, 2025, 9:37 am GMT+0000
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
