പയ്യോളി : ഒരു മാസക്കാലമായി നടത്തിവരുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി ‘കളിയാണ് ലഹരി’ എന്ന സന്ദേശം ഉയർത്തി ഇരിങ്ങൽ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ സ്പോർട്സ് കോഡിനേറ്റർ ഡോ. ഷിംജിത്ത്. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.കെ ലിനീഷ് സ്വാഗതവും പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ സുരേഷ് ബാബു ചെറിയാവി ജില്ലാ വോളിബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി സി . വി വിജയൻ , നിധീഷ് പി.വി സുനിൽ . സി എന്നിവർ ആശംസയും പ്രജിഷ് ഒ.എൻ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് വിവിധ കേന്ദ്രങ്ങളിൽ നടന്നു.