ലോകകപ്പ് ഫൈനല്‍; സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്

news image
Dec 18, 2022, 3:18 pm GMT+0000 payyolionline.in

ദോഹ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്,

ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്‍റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്‍റെ മധ്യനിര.

4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും  ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്‌മാന്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.

അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ ഉടന്‍ പ്രഖ്യാപിക്കും. ഫൈനലിനായി ഇരു ടീമുകളും ലൂസൈല്‍ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

ഫ്രാന്‍സിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലന്‍: Lloris – Koundé, Varane, Upamecano, T.Hernandez – Griezmann, Tchouaméni, Rabiot – O.Dembélé, Mbappé, Giroud.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe