പയ്യോളി : ലോക ജലദിനത്തിൽ ജെ സി ഐ പയ്യോളിയുടെയും സോഫ്റ്റ് റെസിഡന്റ്സ് അസോസിയേഷന്റയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എൻ എ ബി എൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വടകര ഇന്നേറ്റ് അനലിറ്റിക്സ് ജലപരിശോധന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജെ സി ഐ പയ്യോളി പ്രസിഡന്റ് നിഷാന്ത് ഭാസുര നേതൃത്വം നൽകിയ പരിപാടിയിൽ
ജെ സി ഐ സെക്രട്ടറിജെ സി നിഷിൽ, ജെ സി ജയേഷ് ഗായത്രി, സോഫ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി അരുൺ കുമാർ , സെക്രട്ടറി സത്യൻ കുറ്റിപ്പുറം, ശശിധരൻ മുളികണ്ടത്തിൽ എന്നിവർ പങ്കെടുത്തു. പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും നൂറോളം സാമ്പിളുകൾ പരിശോധിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി.