വടകര : വടകരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ദേശീയപാതയിൽ കരിമ്പനപാലത്താണ് അപകടം ഉണ്ടായത്.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
