വടകരയുടെ കഥാകാരൻ എം സുധാകരന് കടത്തനാടിന്റെ അന്ത്യാഞ്ജലി

news image
Aug 2, 2023, 12:42 pm GMT+0000 payyolionline.in

വടകര: മൺമറഞ്ഞ വടകരയുടെ പ്രിയ കഥാകാരൻ എം സുധാകരന് കടത്തനാടൻ പൗരാവലിയുടെ സ്നേഹ മസൃണമായ അശ്രുപൂജ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻറെ ചെറുശ്ശേരി റോഡിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ച എം സുധാകരന്റെ ഭൗതികശരീരം വീട്ടിലും ബുധനാഴ്ച കാലത്ത് വടകര ടൗൺഹാളിലും പൊതു ദർശനത്തിന് വെച്ചിരുന്നു.

വീട്ടിലും ടൗൺഹാളിലുമായി സമൂഹത്തിൻറെ വിവിധ തുറകളിലുള്ള ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. അദ്ദേഹത്തിൻറെ ദേഹ വിയോഗത്തിൽ ഇ കെ വിജയൻ എംഎൽഎ, സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരായ പി മോഹനൻ, അഡ്വ. ഐ മൂസ, എൻ വേണു, വിടി മുരളി, മനയത്ത് ചന്ദ്രൻ, കവി വീരാൻകുട്ടി, കടത്തനാട് നാരായണൻ, വടയക്കണ്ടി നാരായണൻ, മണലിൽ മോഹനൻ, രാംദാസ് മണലേരി, പ്രദീപ് ചോമ്പാല, പ്രേംകുമാർ വടകര, രാജൻ ചെറുവാട്ട്, വി കെ പ്രഭാകരൻ, സോമൻ മുതുവന, ശശികുമാർ പുറമേരി, സുനിൽ മടപ്പള്ളി, എം എം സോമശേഖരൻ, ഹരീന്ദ്രൻ കരിമ്പന പാലം തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe