മണിയൂർ: നാലു ദിവസങ്ങളിലായി മണിയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മണിയൂർ ജേതാക്കളായി.
207 പോയിൻ്റ് നേടി മണിയൂർ സ്കൂൾ ഒന്നാം സ്ഥാനവും, 135 പോയിൻ്റ് നേടി വടകര സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി പ്രിൻസിപ്പൽ രാജകുമാർ ടി.കെ. സമ്മാനിച്ചു.