വടകര: സ്റ്റീൽ അഴിക്കുള്ളിയിൽ കുട്ടിയുടെ തല കുടുങ്ങി. വടകര താഴെ അങ്ങാടി സ്വദേശിനിയായ 6 വയസ്സുകാരിയുടെ തലയാണ് വടകര ഗവ.ആശുപത്രി ഫാർമസിക്ക് മുന്നിലെ ബാരിക്കേഡിൽ കുടുങ്ങിയത്. സ്റ്റേഷൻ ഓഫിസർ പി ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ആന്റ് സ്പ്രഡർ എന്നിവയുടെ സഹായത്തോടെ ബാരിക്കേഡ് മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
അസി.സ്റ്റേഷൻ ഓഫിസർ പി വിജിത്ത് കുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ ദീപക് ആർ, ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ( ഡ്രൈവർ) സന്തോഷ്, ബിനീഷ് , ഫയർ& റെസ്ക്യൂ ഓഫീസർ മാരായ മനോജ് കിഴക്കേക്കര, അഖിൽ,ജിബിൻ,ജയകൃഷ്ണൻ, അഹമ്മദ് അജ്മൽ, ഹോം ഗാർഡ്സ് രതീഷ്, സത്യൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.