വയനാട് ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ കു​റ​വ്

news image
Jul 23, 2023, 3:03 am GMT+0000 payyolionline.in

ക​ല്‍പ​റ്റ: ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ്. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്ക് പ്ര​കാ​ര​മാ​ണ് വ​യ​നാ​ട്ടി​ല്‍ 33 ശ​ത​മാ​നം മ​ഴ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​രാ​ശ​രി 686 മി​ല്ലി​മീ​റ്റ​ര്‍ അ​ള​വ് വേ​ണ്ടി​ട​ത്ത് 460 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​മ്പ​ല​വ​യ​ല്‍ കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്റ് പ്ര​ഫ. ഡോ. ​സ​ജീ​ഷ് പ​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ പെ​യ്ത ക​ണ​ക്കു പ്ര​കാ​രം ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്. തൊ​ണ്ട​ര്‍നാ​ട്, ത​രി​യോ​ട്, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​രാ​ശ​രി​യോ​ട് അ​ടു​ത്ത് മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ള്ള​ന്‍കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് മ​ഴ. വ​രു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ലെ മ​ഴ ക​ണ​ക്ക് പ്ര​കാ​രം ത​രി​യോ​ട് 118, ത​വി​ഞ്ഞാ​ല്‍ 111, തൊ​ണ്ട​ര്‍നാ​ട് 92 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe