വായനശാലയിൽ വർണ്ണപ്പൊലിമ: ‘വരയുത്സവം’ ചിത്രരചനാ ശില്പശാല

news image
Feb 2, 2026, 10:03 am GMT+0000 payyolionline.in

മണിയൂർ:  ചെല്ലെട്ടുപൊയിൽ ജനകീയ വായനശാല ഗ്രന്ഥാലയം ‘വരയുത്സവം’ എന്നപേരിൽ ചിത്രരചനാ ശില്പശാല നടത്തി. വരയുത്സവം ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ. പി. രാജേന്ദ്രന്റെ അധ്യക്ഷതയിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിൻഷ. കെ. ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ചിത്രകാരൻ രവീന്ദ്രൻ മൊണാലിസ, കെ. കെ. നിജീഷ് എന്നിവർ സംസാരിച്ചു. പി. സി. പ്രകാശൻ സ്വാഗതവും ടി. എം. രാജീവൻ നന്ദിയും പറഞ്ഞു. ശില്പശാലയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. യു. കെ. ജി. വിഭാഗത്തിൽ ദാരൂഖ് ദേവ് ഒന്നാം സ്ഥാനവും, എൽ. പി. വിഭാഗത്തിൽ മാനസ പുത്തൂർ മീത്തൽ, ആരവ് മിഥുൻ എന്നിവർ ഒന്നും രണ്ടും സ്ഥാനവും, ആദിദേവ് ബിജേഷ്, നിഹാര. സി എന്നിവർ മൂന്നാം സ്ഥാനവും നേടി.

യു. പി. വിഭാഗത്തിൽ നൈനിക ഷാജി, നിവേദിത പ്രതീഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ശിവദർശിക, അൻവിയ അശോകൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തന്മയ രജീഷ്. വി. പി. ഒന്നാം സ്ഥാനം നേടി. ഫെബ്രുവരി 14 ന് ചിത്രപ്രദർശനവും സമ്മാന വിതരണവും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe