വായനാ വാരാചരണം; ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂളിൽ “എന്റെ വിദ്യാലയ ചരിത്രം” കയ്യെഴുത്ത് പുസ്തകം പ്രകാശനം

news image
Jun 26, 2023, 2:13 am GMT+0000 payyolionline.in

ഒഞ്ചിയം: ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂളിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി “എൻറെ വിദ്യാലയ ചരിത്രം” എന്ന കയ്യെഴുത്ത് പുസ്തകം ഡോ:ശശികുമാർ പുറമേരി പ്രകാശനം ചെയ്തു. ചരിത്രം വളച്ചൊടിക്കപ്പെടുകയും ചരിത്രാവബോധം അന്യം നിന്നു പോവുകയും ചെയ്യുന്ന ഇക്കാലത്ത് പുതിയ തലമുറയിൽ ചരിത്ര ബോധം ഉണ്ടാക്കുന്നതിന് ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് ശശികുമാർ പറഞ്ഞു.

അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ചരിത്രത്തിലേക്ക് എന്ന ഒന്നാമത്തെ പാഠത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വിദ്യാലയ ചരിത്രം തയ്യാറാക്കിയത്. പി.ടി.എ.പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. പ്രമോദ്.എം. എൻ,ബിജു മൂഴിക്കൽ, റീന.എൻ.,സുജിത്ത്കുമാർ , സുരഭി. ഇ.സി, ശ്രീജ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe