പയ്യോളി: വിത്ത് നിയമ ഭേദഗതി ബിൽ പിൻവലിക്കുക, വിത്ത് സംഭരിക്കാനുംഉപയോഗിക്കാനും വിൽക്കാനുമുള്ള കർഷകൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പയ്യോളിയിൽ അഖിലേന്ത്യാ കിസാൻ സഭാനേതൃത്വത്തിൽ കർഷക രോഷാഗ്നിപ്രകടനവും പ്രതീകാത്മകമായി ബില്ലിൻ്റെ കോപ്പി കത്തിക്കലും നടത്തി.
പരിപാടി കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് ഇരിങ്ങൽ അനിൽ കുമാർ അധ്യക്ഷനായിരുന്നു.വി.വിത്സൺ ബില്ലിൻ്റെ കോപ്പി അഗ്നിക്കിരയാക്കി. കെ. കെ.വിജയൻ, പി.എം. ഭാസ്കരൻ ,എം. ടി. ചന്ദ്രൻ ,ഉത്തമൻ പയ്യോളി സംസാരിച്ചു.
