തിക്കോടി: 2025-26 അധ്യയന വർഷത്തെ സ്കൂൾ കലാമേള വിവിധ വേദികളിലായി വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂർ യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും, മിമിക്രി സംസ്ഥാനതല ജേതാവും, കൊല്ലം എസ് എൻ ഡി പി കോളേജ് ടെക്നിക്കൽ അസിസ്റ്റൻ്റുമായ രൺദീപ് രവീന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ ജി പി സുധീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് രാജേഷ് എം കെ അധ്യക്ഷം വഹിച്ചു. എം പി ടി എ പ്രസിഡണ്ട് രജനി നിഷാന്ത്, അധ്യാപകരായ പി കെ ശൈലേഷ് , പി ബിന്ദു , എസ്.ഡി ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിയായ എം കെ ജ്യോതിഷ് ചടങ്ങിൽ നന്ദി അർപ്പിച്ച് സംസാരിച്ചു.