വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

news image
May 17, 2025, 4:45 am GMT+0000 payyolionline.in

പയ്യോളി : വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം വ്യാപാരഭവനിൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജി.ഡെനിസൺ റിപ്പോർട്ടും , ട്രഷറർ രവീന്ദ്രൻ അമ്പാടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .

തുടർന്ന് ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു . യൂണിറ്റിലെ യൂത്ത് വിംഗ് ഭാരവാഹികളുടെ പ്രഖ്യാപനം ജില്ലാ യൂത്ത് വിങ് സെക്രട്ടറി ശ്രീജിത്ത് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ടി. വിനോദ് , മണ്ഡലം പ്രസിഡൻറ് എം. ഫൈസൽ, കെ.പി. റാണ പ്രതാപ് , എ . സി . സുനൈദ് , യൂത്ത് വിംഗ് പ്രസിഡണ്ട് ഫർസാദ് , വനിതാ വിംഗ് പ്രസിഡണ്ട് രജില ബാബു തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി എൻ.കെ.ടി. നാസർ നന്ദി പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe