കീഴൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂണിറ്റിന്റെ ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. കീഴൂർ നർത്തകി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ്സ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൂഴിക്കൽ ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി രാജു നർത്തകി യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന ചടങ്ങിൽ ട്രഷറർ എം.പി. മോഹൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എം. ഫൈസൽ യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
വരുന്ന പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി തയ്യിൽ കൊളാരി ശങ്കരൻ (പ്രസിഡന്റ്), എം.പി. മോഹനൻ (സെക്രട്ടറി), രാജു നർത്തകി (ട്രഷറർ) എന്നിവരെ ജനറൽ ബോഡി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. യോഗത്തിൽ പങ്കെടുത്തവർക്ക് നിധീഷ് നന്ദി പ്രകാശിപ്പിച്ചു.
