വ്യാപാര സംരക്ഷണയാത്രയ്ക്ക് പയ്യോളിയിലെ വ്യാപാരികൾ അഭിവാദ്യമർപ്പിച്ചു

news image
Feb 1, 2024, 2:33 pm GMT+0000 payyolionline.in

 

പയ്യോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്രയ്ക്ക് പയ്യോളിയിലെ വ്യാപാരികൾ അഭിവാദ്യമർപ്പിച്ചു .
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര പയ്യോളി വഴി കടന്നു പോകവെയാണ് പേരാമ്പ്ര റോഡിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ യൂണിറ്റിലെ പ്രവർത്തകർ പ്രസിഡണ്ട് എം. ഫൈസലിന്റെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ചത് . സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരക്ക് യൂണിറ്റ് പ്രസിഡണ്ട് എം.ഫൈസൽ ഹാരാർപ്പണമണിയിച്ചു .

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്രക്ക് പയ്യോളിയിലെ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്നു

യൂണിറ്റ് സെക്രട്ടറി ജയേഷ് ഗായത്രി , ട്രഷറർ നിധീഷ് ഷൈനിംങ് , മണ്ഡലം കമ്മിറ്റിയംഗം കെ.പി. റാണാപ്രതാപ് , മണ്ഡലം സെക്രട്ടറി എ.സി. സുനൈദ് , നൈസ് മുഹമ്മദ് , സി.വി. സുനീർ , യു.സി. ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി . ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളായ വടകരയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോകവെയാണ് വാഹനജാഥ പയ്യോളിയിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe