തിക്കോടി: വർഷങ്ങളായി തരിശിട്ട വയലിൽ നെൽകൃഷി ഇറക്കി ജൈവ കർഷക കൂട്ടായ്മ. പഞ്ചായത്തിലെ 10 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ഞാറു നടീൽ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഷീബ പുൽപ്പാണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രായ പ്രനില സത്യൻ, ആർ.വിശ്വൻ, അംഗങ്ങളായ സന്തോഷ് തിക്കോടി, ടി എം ടി അബ്ദുല്ലക്കുട്ടി, സുവീഷ് പള്ളിത്താഴ, ജയകൃഷണൻ ചെറുകുറ്റി, ബിനു കാരോളി, വിവിത ബൈജു, എം.കെ.സിനിജ, എം. ദിപിഷ, കർഷക കൂട്ടായ്മ ഭാരവാഹികളായ കിഴക്കയിൽ നാരായണൻ, രമേശൻ വണ്ണാത്തിക്കുനി, എം.ഷാജി, ഇ.വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.