‘ശമ്പളപരിഷ്കരണം അടിയന്തരമായിനടപ്പിലാക്കുക’ ; മൂടാടിയില്‍ കെൽട്രോൺ ജീവനക്കാരുടെ ധര്‍ണ്ണ

news image
Jun 15, 2023, 11:25 am GMT+0000 payyolionline.in

മൂടാടി: ശമ്പളപരിഷ്കരണം അടിയന്തരമായിനടപ്പിലാക്കുക,  കരാർ- കാഷ്വൽ – കാഷ്വൽ ബദലി ജീവനക്കാരെ സ്ഥിരപ്പെടുത്തുക,മാനേജ്മെൻറ് സംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളി വിഭാഗം നോട്ടിഫിക്കേഷൻ നിയമനങ്ങൾ പൂർത്തിയാക്കുക, കെൽട്രോണിനെ തകർക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ അവസാനിപ്പിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെൽട്രോൺ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂടാടി കെൽട്രോൺ ലൈറ്റിംഗ് ഡിവിഷന് മുന്നിൽ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി.

 

മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്ക്കരൻ  ഉദ്ഘാടനം ചെയ്തു. കെ ഇ എ ജനറൽ സെക്രട്ടറി ആർ സുനിൽ, പി എൻ വേണുഗോപാൽ, മനു,  അനിൽകുമാർ,  സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി പി ശശി തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. അജ്മൽ നന്ദി രേഖപെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe