കീഴൂർ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം: ചന്ത വിപുലീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Nov 25, 2024, 7:20 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചന്ത, കീഴൂർ ടൗണിനെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിപുലീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂണിറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട നിവേദനം ആഘോഷ കമ്മിറ്റിയുടെ ഭാരവാഹികൾക്ക് സമർപ്പിച്ചുവെന്നും യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ചന്തയുടെ വ്യാപനത്തിനായി അധികൃതർ സമഗ്രമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ വ്യക്തമായി മുന്നോട്ടുവച്ചു. യോഗത്തിൽ മൂഴിക്കൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജു നർത്തകി, എം.പി മോഹനൻ, പാറേമ്മൽ മമ്മത്, ടി.കെ. ശങ്കരൻ, ടി.കെ. സജീവൻ, കെ.ടി. നിധീഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe