ശ്രീനാരായണ ഗ്രന്ഥാലയം മേലടി ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിച്ചു

news image
May 2, 2023, 8:41 am GMT+0000 payyolionline.in

പയ്യോളി : ശ്രീനാരായണ ഗ്രന്ഥാലയം മേലടിയുടെ ലഹരി വിരുദ്ധ കേമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ഭജനമഠം ഗവ.യു.പി.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വടകര എക്സൈസ് സർക്കിളിലെ പ്രിവന്റീവ് ഓഫീസറായ സി.കെ.ജയപ്രസാദ് ക്ലാസെടുത്തു.

 

 

“‘മയക്കുമരുന്നിനെ കുറിച്ച് നമ്മൾ അറിയേണ്ടത്” എന്ന വിഷയത്തിൽ പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി.ചന്ദ്രൻ അധ്യക്ഷനായി. ഗ്രന്ഥശാല സംഘം നഗരസഭാ സമിതി ചെയർമാൻ പി.എം.അഷറഫ്, കോസ്റ്റൽ പോലീസ് ഓഫീസർ വിജിത്ത്, ടി.പി. നാണു, ചന്ദ്രൻമുദ്ര എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe