കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന സീനിയോറിറ്റി ലിസ്റ്റിൽ ഫുൾടൈം ബെനിഫിറ്റ് ലഭിക്കുന്ന സംസ്കൃത ഭാഷാ അധ്യാപകരെ ഒഴിവാക്കിയതും,
സംസ്കൃത ഭാഷാ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിരുന്ന തുക അകാരണമായി വെട്ടിക്കുറച്ചതും,
ഭാഷാ അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കാത്തതും,
സംസ്കൃത ഭാഷാ സ്പെഷ്യൽ ഓഫീസറെ സംസ്ഥാന അടിസ്ഥാനത്തിൽ നിരവധി വർഷങ്ങളായി സ്ഥിര നിയമനം നൽകാത്തതും, എൽ പി തലത്തിലെ സംസ്കൃത ഭാഷാ അധ്യാപക തസ്തികയിൽ അധ്യാപക നിയമനം നടത്താത്തതും, സമഗ്ര പ്ലസ് ഓൺലൈൻ ടീച്ചിങ് മാന്വലിൽ
സംസ്കൃതം ക്ലാസ്സുകളുടെ പാഠഭാഗങ്ങൾ, പഠന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉൾപെടുത്താത്തതും, മാറിയ പുതിയ പാഠപുസ്തകങ്ങളുടെ ടീച്ചേർസ് ഹാൻഡ് ബുക്കുകൾ അച്ചടിച്ച് നൽകാത്തതും സംസ്കൃത ഭാഷാ അധ്യാപകരോടുള്ള അവഗണനയാണെന്ന് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ കോഴിക്കോട് ജില്ലാ നേതൃയോഗം പ്രമേയം അവതരിപ്പിച്ചു.
ജില്ലാ നേതൃത്വ പരിശീലന ശില്പശാല കെ എസ് ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. റിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജു. കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി പി സുരേഷ് ബാബു, സംസ്ഥാന പ്രസിഡണ്ട് സി സുരേഷ് കുമാർ,
ജില്ലാ ജനറൽ സെക്രട്ടറി ഹേമലാൽ മൂടാടി, സംസ്ഥാന സമിതി അംഗങ്ങൾ ആയ സുധീർ മാങ്കുഴി, ഷിജു പോലൂർ, ജില്ലാ സെക്രട്ടറി മീരാഭായി,ജില്ലാ ട്രഷറർ പ്രമോദ് ശങ്കർ
എന്നിവർ പ്രസംഗിച്ചു.നേതൃത്വ ശില്പശാലയുടെ ഭാഗമായി ജില്ലയിലെ സംസ്കൃത അധ്യാപകർക്ക് ഐ ടി പരിശീലനം സംഘടിപ്പിച്ചു.