തുറയൂർ : പയ്യോളി അങ്ങാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയിൽ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം മാനേജരുടെ നേതൃത്വത്തിൽ സപ്ലൈകോയിൽ നിന്ന് അരി കടത്തുന്നത് നാട്ടുകാർ പിടികൂടിയിരുന്നു.
മാനേജറെയും മറ്റ് സ്റ്റാഫുകളെയും സസ്പെൻഡ് ചെയ്ത് സപ്ലൈകോയിലെ മുഴുവൻ സ്റ്റോക്കും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സമരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി അനൂപ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സി ടി അജയ്ഘോഷ്, സിപിഐഎം തുറയൂർ ലോക്കൽ സെക്രട്ടറി പി കെ കിഷോർ , ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഒലീന, കെ കെ സബിൻ രാജ് , കെ ടി കാവ്യ മേഖല ട്രഷറർ പി കെ അശ്വന്ത് എന്നിവർ സംസാരിച്ചു. തുറയൂർ മേഖല സെക്രട്ടറി പി കെ അരുൺ സ്വാഗതവും പ്രസിഡന്റ് സി കെ അശ്വന്ത് അധ്യക്ഷനായി.